ട്രെയിനില്‍ യാത്രക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിലായി. തലശ്ശേരി പാനൂര്‍ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ജനറല്‍ കംപാര്‍ട്മെന്റില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഈ സമയം ഇയാള്‍ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്.
കോട്ടയം റെയില്‍വേ എസ്എച്ച്ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.