ഉയര്‍ന്ന കൃത്യതയോടെ 5,000 കിലോമീറ്റര്‍ ദൂരത്തേക്ക് തൊടുക്കാന്‍ കഴിയുന്ന ആണവ ശേഷിയുള്ള അഗ്‌നി V മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവശേഷി വഹിക്കാനാകുന്ന അഗ്‌നി V ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ ഇന്ന് വിജയകരമായി നടത്തിയതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
മുമ്പത്തേക്കാള്‍ ഭാരം കുറഞ്ഞ മിസൈലിലെ പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും സാധൂകരിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്.
ആവശ്യമെങ്കില്‍ അഗ്‌നി V മിസൈലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനുള്ള കഴിവ് പരീക്ഷണത്തിലൂടെ തെളിയിച്ചതായി പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.