Saturday
20 December 2025
22.8 C
Kerala
HomeKeralaകൊലയ്ക്ക് പിന്നില്‍ പ്രണയനൈരാശ്യം; പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊലയ്ക്ക് പിന്നില്‍ പ്രണയനൈരാശ്യം; പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും തലശ്ശേരി എസി ജെ എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ശ്യാം ജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ടാണ് കൊലപാതകം നടത്തിയത്‌. പ്രതി തെളിവ് നശിപ്പിക്കാ ശ്രമിച്ചതായി കുറ്റപത്രത്തിലുണ്ട്.

ഒക്ടോബര്‍ 22 ന് പട്ടാപ്പകലാണ് പ്രതി ശ്യാംജിത്ത് വീട്ടില്‍ക്കയറി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശ്യാംജിത്തുമായി നേരത്തേ വിഷ്ണുപ്രിയ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതാണ് ശ്യാം ജിത്തിനെ ചൊടിപ്പിച്ചതും കൊലപാതകത്തിന് കാരണമായതും.

RELATED ARTICLES

Most Popular

Recent Comments