പോക്‌സോ കേസ് പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

0
41

ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

കണ്ടല്ലൂര്‍ സ്വദേശി ദേവരാജന്‍ (72) ആണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചത്. ഇയാളെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിപ്പാട് കോടതിയിലാണ് സംഭവം. കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കോടതിയില്‍ വെച്ച് പ്രതി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സ്വയം കഴുത്തറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.