ബംഗാളിലെ ഹാബ്രയിൽ തീപിടുത്തം: ഇരുപതോളം വീടുകൾ കത്തിനശിച്ചു

0
70

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ വൻ തീപിടുത്തം. 20ഓളം വീടുകൾ കത്തി നശിച്ചു. റെയിൽവേ പാളത്തിന് സമീപത്തെ വീടുകളിലാണ് തീപിടുത്തമുണ്ടായത്. ഹബ്ര മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 17 ന് സമീപം വൈകുന്നേരം 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

മൂന്ന് ഫയർ ഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് തീ പടരുന്നതിന് മുമ്പ് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ഈസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള ബോങ്കോണിനും സീൽദായ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.