Friday
19 December 2025
21.8 C
Kerala
HomeIndiaമുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്; ജലനിരപ്പ് 141.05 അടിയായി

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്; ജലനിരപ്പ് 141.05 അടിയായി

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെയാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും.

അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. സെക്കൻഡിൽ 4000 ത്തോളം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ്‌നാട് 511 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. റൂൾ കർവ് പരിധി അവസാനിച്ചതോടെ സുപ്രീംകോടതി നിജപ്പെടുത്തിയ പരമാവധി സംഭരശേഷിയായ 142 അടിയിൽ ജലനിരപ്പ് നിലനിർത്തുക എന്നതാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.

142 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. പെരിയാറിന്റെ തീരത്ത് ജാഗ്രത നിർദേശം നൽകി. ഷട്ടറുകൾ തുറന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പൂർത്തിയാക്കിയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments