Saturday
20 December 2025
21.8 C
Kerala
HomeKeralaകണ്ണൂർ ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ

കണ്ണൂർ ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ

കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് ടാങ്കർ മറിഞ്ഞ സ്ഥലത്ത് ഫയർഫോഴ്സ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ വാതക ചോർച്ചയില്ലെന്നാണ് ലഭ്യമായ വിവരം.

പിലാത്തറ ഏഴിലോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments