Saturday
20 December 2025
21.8 C
Kerala
HomeIndiaതവാങ്ങിലെ ചൈനീസ് കൈയേറ്റ ശ്രമത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

തവാങ്ങിലെ ചൈനീസ് കൈയേറ്റ ശ്രമത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

തവാങ്ങിലെ ചൈനീസ് കൈയേറ്റ ശ്രമത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. സാഹചര്യങ്ങളെ സൂഷ്മമായി വിലയിരുത്തുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയേകിയ അമേരിക്ക, ഇരു വിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്മാറിയത് ഉചിതമാണെന്നും പറഞ്ഞു.

യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചതായി കേന്ദ്രസർക്കാർ ഇന്നലെ സഭയിൽ വ്യക്തമാക്കിയിരുന്നു. ചൈനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം വ്യക്തമാക്കിയും പാർലമെന്റിൽ പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയിരുന്നു.

താവാങ്ങിൽ ഇന്ത്യൻ മേഖലയിലെയ്ക്ക് കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്നേഹത്തോടും ഇന്ത്യൻ സൈനികർ തടഞ്ഞു. ബലം പ്രയോഗിച്ചാണ് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൈനികർക്ക് ആർക്കും ഗുരുതരമായ പരുക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മേഖലയിൽ ഇരുവിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തിരുമാനിച്ചതായും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments