Tuesday
23 December 2025
22.8 C
Kerala
HomeWorldഷാർജയിൽ വ്യാജ നോട്ടുകളുമായി എട്ടു പേർ പിടിയിൽ

ഷാർജയിൽ വ്യാജ നോട്ടുകളുമായി എട്ടു പേർ പിടിയിൽ

ഷാർജയിൽ കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച എട്ട് പേർ അറസ്റ്റിലായി. ഇവരിൽ നിന്നും പണം അച്ചടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തതായി ഷാർജ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

അടുത്തിടെ ഷാർജയിൽ എത്തിയ ആഫ്രിക്കൻ സ്വദേശികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇൻഫർമേഷൻ സെക്യൂരിറ്റി ടീമിനെ രൂപീകരിച്ച് സംഘാംഗങ്ങളെ പിടികൂടിയതെന്നും ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഒമർ ബുൽസൂദ് പറഞ്ഞു. എന്നാൽ എപ്പോഴാണ് അറസ്റ്റ് നടന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വിവിധ കറൻസികളുടെ കള്ളപ്പണം ചെറിയ തുകയായി മാറ്റിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. പ്രതികളുടെ കൈവശം കണ്ടെത്തിയ നോട്ടുകൾ സാധാരണക്കാരനെ എളുപ്പത്തിൽ കബളിപ്പിക്കാമായിരുന്നെന്ന് കേണൽ ഒമർ കൂട്ടിച്ചേർത്തു. ക്രിമിനൽ പ്രവർത്തനങ്ങൾ പൊതു ജന ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കള്ളനോട്ട് കേസ് പ്രോസിക്യൂട്ടർമാർക്ക് കൈമാറി.

RELATED ARTICLES

Most Popular

Recent Comments