Saturday
20 December 2025
22.8 C
Kerala
HomeKeralaഅഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 13ാം ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 13ാം ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 13ാം ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് ഡിസംബർ 9, വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് AIDWA അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ സ. പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷീജ ഷൈജുദേവ് നന്ദി പറഞ്ഞു.

തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജിന് എതിർവശമാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കെ കെ ശൈലജ ടീച്ചർ, അഡ്വ. പി സതീദേവി, ആനാവൂർ നാഗപ്പൻ, ടി എൻ സീമ, എൻ സുകന്യ, എം ജി മീനാംബിക, എസ് പുഷ്പലത, എം വി സരള, ജില്ലാ ഭാരവാഹികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവരും വർഗ ബഹുജന സർവീസ് സംഘടന നേതാക്കളും പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments