മനുഷ്യർക്ക് ഭീഷണിയായി അന്യഗ്രഹ ജീവികളെത്തും, സോളാർ കൊടുങ്കാറ്റ്! 2023ലെ ബാബ വാംഗയുടെ മുന്നറിയിപ്പ്

0
53

ചെർണോബിൽ ദുരന്തം, സോവിയറ്റ് യൂണിയന്റെ തകർച്ച, സുനാമി, യാന രാജകുമാരിയുടെ മരണം, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം, 9/11 ആക്രമണം എന്നിവ പ്രവചിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഭാവി പ്രവാചകയാണ് ബാബ വാംഗ. 2022 അവസാനിക്കാനൊരുങ്ങുന്ന ഈ വേളയിൽ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ബാബ വാംഗയും അവരുടെ പ്രവചനങ്ങളും.

ബാബ വാംഗയുടെ പ്രവചനങ്ങൾ എത്രത്തോളം സത്യമാണെന്നും കള്ളമാണെന്നും വരും വർഷത്തിൽ അറിയാൻ സാധിക്കും. ഈ പ്രവചനങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ അവർ എന്താണ് പറഞ്ഞതെന്നും ചെയ്തതെന്നും സംബന്ധിച്ച് ഇന്നും ചർച്ചകൾ പുരോഗമിക്കുകയാണ്. വരും വർഷത്തിൽ ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ നോക്കാം.

വിനാശകരമായ സോളാർ കൊടുങ്കാറ്റ്

ബാബ വെംഗയുടെ 2023ലെ ഏറ്റവും ആശങ്കാജനകമായ പ്രവചനങ്ങളിലൊന്ന് നാശം വിതച്ചേക്കാവുന്ന ഒരു സോളാർ കൊടുങ്കാറ്റിനെ കുറിച്ചായിരുന്നു. സൗര കൊടുങ്കാറ്റ് എന്നാൽ സൂര്യനിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജ സ്‌ഫോടനങ്ങളെ അർത്ഥമാക്കുന്നു, ഇത് മൂലം അപകടകരമായ പല തരത്തിലുള്ള വികിരണം ഭൂമിയിൽ പതിക്കും. കോടിക്കണക്കിന് അണുബോംബുകൾ പോലെ ശക്തമായിരിക്കും അവയുടെ പ്രഭാവം.

അന്യഗ്രഹജീവികൾക്ക് ഭൂമിയിൽ വരാം 

അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വരുമെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന പ്രവചനം. അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടേക്കും.

ലബോറട്ടറിയിൽ കുഞ്ഞുങ്ങൾ ജനിക്കും, ഭൂമിയുടെ ഭ്രമണപഥത്തിൽ മാറ്റം വരും

ബാബ വെംഗയുടെ പ്രവചനമനുസരിച്ച് 2023-ൽ ലബോറട്ടറികളിൽ മനുഷ്യ കുഞ്ഞുങ്ങൾ ജനിക്കും. ശാസ്ത്രത്തിലെ തുടർച്ചയായ പുരോഗതി കാരണമാണിത്. 2023-ലെ ബാബ വെംഗയുടെ പ്രവചനങ്ങളിലൊന്ന്, സൂര്യനെ ചുറ്റുന്ന ഭൂമി 2023-ൽ അതിന്റെ പാത മാറ്റിയേക്കാം എന്നതാണ്. സൂര്യനെ ചുറ്റുമ്പോൾ നമ്മുടെ ഗ്രഹം പ്രതിവർഷം 584 ദശലക്ഷം മൈൽ ദൂരം സഞ്ചരിക്കുന്നു. തികച്ചും വൃത്താകൃതിയിലല്ലാതെ ഓവൽ ആകൃതിയിലുള്ള യാത്രയാണിത്. ഇക്കാരണത്താൽ, മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ബലം ഇതിനെ ബാധിക്കുന്നു. അതായത് ഭൂമിയുടെ ഭ്രമണപഥത്തിൽ മാറ്റമുണ്ടാകാം. അത്തരം മാറ്റങ്ങൾ ആയിരക്കണക്കിന് വർഷങ്ങളിൽ ഒരിക്കൽ സംഭവിക്കുന്നുണ്ടെങ്കിലും. ഭൂമിയുടെ ഭ്രമണപഥത്തിൽ നേരിയ മാറ്റമെങ്കിലും ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.

ജൈവായുധ പരിശോധന 

2023ൽ ഒരു വലിയ രാജ്യത്തിന് മനുഷ്യരിൽ ബയോവെപ്പൺ പരീക്ഷണം നടത്താനാകുമെന്ന് ബാബ വെംഗ തന്റെ പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് ആയിരക്കണക്കിന് മരണങ്ങൾ സംഭവിക്കാൻ ഇടയായേക്കാം.

ആരാണ് ലോകപ്രശസ്ത ബാബ വാംഗ 

ബൾഗേറിയയിലെ സ്ട്രുമിക്കയിൽ വാൻഗെലിയ പാണ്ഡേവ ദിമിട്രോവ എന്ന പേരിൽ ജനിച്ച ബാബ വാംഗയ്ക്ക് 12 വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപ്പെട്ടു. ഭാവിയിലേക്ക് കാണാൻ അനുവദിക്കുന്ന ഒരു വരദാനം ദൈവത്തിൽ നിന്ന് ലഭിച്ചതായി അവർ അവകാശപ്പെട്ടു. 1996-ൽ സ്തനാർബുദത്തിന് കീഴടങ്ങിയ ബാബ വാംഗയുടെ അഭിപ്രായത്തിൽ, ലോകം അവസാനിക്കുന്ന വർഷമായ 5079 വരെയുള്ള പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ടെന്ന് ശിഷ്യന്മാർ അവകാശപ്പെടുന്നു.