ഹോണ്ടുറാസിൽ ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ

0
54

മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നു. ക്രിമിനൽ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള രണ്ട് പ്രധാന നഗരങ്ങളിൽ ഭരണഘടനാപരമായ അവകാശങ്ങൾ താൽക്കാലികമായി റദ്ദാക്കുകയാണെന്ന് സർക്കാർ പ്രഖ്യാപിച്ചു.

30 ദിവസത്തേക്കാണ് ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത്. തലസ്ഥാനത്തെ ഏറ്റവും ദരിദ്ര പ്രദേശങ്ങളായ ടെഗുസിഗാൽപയിലും വടക്കൻ നഗരമായ സാൻ പെഡ്രോ സുലയിലും ചൊവ്വാഴ്ച മുതൽ സുരക്ഷാ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരും. അക്രമ സംഘങ്ങളെ നേരിടാനുള്ള പ്രസിഡന്റ് സിയോമാര കാസ്ട്രോയുടെ പദ്ധതിയുടെ ഭാഗമാണ് നടപടി.

“സാമ്പത്തിക വികസനം, നിക്ഷേപം, വാണിജ്യം, പൊതു ഇടങ്ങൾ എന്നിവയുടെ ക്രമാനുഗതമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബർ 6 ചൊവ്വാഴ്ച മുതൽ മുപ്പത് ദിവസത്തേക്ക് ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരും” രാജ്യത്തിന്റെ സുരക്ഷാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.