Friday
19 December 2025
29.8 C
Kerala
HomeEntertainmentഅവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി വിതരണക്കാരും തിയേറ്ററുടമകളും

അവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി വിതരണക്കാരും തിയേറ്ററുടമകളും

ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയുണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.

ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാല്‍ തീയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 16-ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.\

വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു. ഫിയോക്കിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയിലാണ് വരുമാനം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.

RELATED ARTICLES

Most Popular

Recent Comments