Saturday
20 December 2025
18.8 C
Kerala
HomeKeralaകോട്ടയത്തെ സദാചാര ഗുണ്ടായിസം: ക്യാമ്പസില്‍ മുടിമുറിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കോട്ടയത്തെ സദാചാര ഗുണ്ടായിസം: ക്യാമ്പസില്‍ മുടിമുറിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

സഹപാഠിയായ പെൺകുട്ടിക്ക് നേരെ കോട്ടയം നഗരത്തിൽ കയ്യേറ്റം നടന്ന സംഭവത്തിൽ കൂട്ടുകാർ മുടിമുറിച്ച് പ്രതിഷേധിച്ചു. കോട്ടയം സിഎംഎസ് കോളജ് ക്യാമ്പസിലെ കുട്ടികളാണ് മുടി മുറിച്ചും, ചങ്ങല തീർത്തും പ്രതിരോധം തീർത്തത്.

അക്രമത്തിന് ഇരയായ പെൺകുട്ടിയെ പങ്കെടുപ്പിച്ചായിരുന്നു കൂട്ടുകാരുടെ പ്രതിഷേധം.

കോളജ് കവാടം മുതല്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്ത് മനുഷ്യമതില്‍ തീര്‍ത്തു. സമൂഹത്തിലുണ്ടാകുന്ന സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments