ലിജിന്‍ ജോസ് ചിത്രം ഹെറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
115

അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ലിജിന്‍ ജോസ് ചിത്രം ഹെറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ്, പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് മാധവന്‍ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എടി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അര്‍ച്ചന വാസുദേവാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ജോഷി പടമാടനും, അര്‍ച്ചന വാസുദേവും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.

കലാസംവിധാനം – ഹംസ വള്ളിത്തോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് – റോണക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ – ധനുഷ് നായനാര്‍, സൗണ്ട് മിക്‌സ് – എം ആര്‍ – രാജാകൃഷ്ണന്‍, കളറിസ്റ്റ് -ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സുനില്‍ കാര്യാട്ടുകര, പി ആര്‍ ഓ – വാഴൂര്‍ ജോസ്, കാസ്റ്റിംഗ് & കമ്മ്യൂണിക്കേഷന്‍ – ടോക്കറ്റിവ്, മീഡിയ പ്ലാനിങ്ങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പറ്റ് മീഡിയ, പ്രോജെക്ട് ഡിസൈനര്‍ – ജിനു വി നാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – വൈശാഖ് സി വടക്കെവീട്, ടൈറ്റില്‍ ഡിസൈന്‍ – ജയറാം രാമചന്ദ്രന്‍, പോസ്റ്റര്‍ ഡിസൈന്‍ – ആന്റണി സ്റ്റീഫന്‍.
https://www.instagram.com/p/ClawGrih8Ln/?utm_source=ig_embed&ig_rid=53cf8c19-6588-4f6c-87be-87b262995b20