Friday
19 December 2025
29.8 C
Kerala
HomeKeralaഫുട്ബോൾ എല്ലാവർക്കും ആവേശമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ

ഫുട്ബോൾ എല്ലാവർക്കും ആവേശമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ

ഫുട്ബോൾ എല്ലാവർക്കും ആവേശമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫുട്ബോളിനെ ഈ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെയാണ് കാണുന്നത്. അമിതാവേശത്തിൽ ഒന്നും സംഭവിക്കരുത്. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ പറഞ്ഞു.

തരൂരുമായി ബന്ധപ്പെട്ടത് കോൺഗ്രസിനുള്ളിലെ പ്രശ്‌നമാണെന്നും അത് അവർ തന്നെ പരിഹരിക്കട്ടെയെന്നും എം കെ മുനീർ പറഞ്ഞു. തരൂർ പങ്കെടുത്തത് സാംസ്കാരിക പരിപാടികളിലാണെന്നും രാഷ്ട്രീയ പരിപാടികളിലല്ലെന്നും മുനീർ പറഞ്ഞു. നേരത്തെയും അദ്ദേഹം ഇത്തരം പരിപാടികലിൽ പങ്കെടുത്തിട്ടുള്ളതാണ്. യുഡിഎഫിൽ പ്രശ്നങ്ങളില്ല. നിയമസഭാ ഉടൻ ചേരുന്നുണ്ട്. ശക്തമായി പ്രതിപക്ഷം അവിടെ ഉണ്ടാകുമെന്നും മുനീർ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments