രണ്ടാമത്തെ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി

0
53

മജ്‌ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ (MDL) നിർമ്മിച്ച പ്രോജക്ട് 15ആ യുടെ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ വിഭാഗത്തിലെ രണ്ടാമത്തെ കപ്പലായ Y 12705 (Mormugao), 2022 ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. പ്രോജക്റ്റ് 15B-യുടെ നാല് കപ്പലുകൾക്കുള്ള കരാർ 2011 ജനുവരി 28-നാണ് ഒപ്പുവച്ചത്.

കഴിഞ്ഞ ദശകത്തിൽ കമ്മീഷൻ ചെയ്ത കൊൽക്കത്ത ക്ലാസ് (പ്രോജക്റ്റ് 15 എ) ഡിസ്‌ട്രോയറുകളുടെ തുടർ പതിപ്പാണിത്. പദ്ധതിയിലുൾപ്പെട്ട പ്രധാന കപ്പൽ – ഐഎൻഎസ് വിശാഖപട്ടണം ഇതിനോടകം 2021 നവംബർ 21 ന് ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തു.

ഇന്ത്യൻ നാവികസേനയുടെ ഭാഗമായ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുംബൈയിലെ മജ്‌ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ വെച്ചായിരുന്നു നിർമ്മാണം. ഈ നാല് കപ്പലുകളും രാജ്യത്തെ നാല് പ്രധാന നഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. , അതായത് വിശാഖപട്ടണം, മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.

163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള കപ്പലിന് 7400 ടൺ പൂർണ്ണ ശേഷിയിൽ 30 നോട്ട് വേഗതയുണ്ട്. പദ്ധതിയുടെ തദ്ദേശീയമായ ഉള്ളടക്കം ഏകദേശം 75% വരും. ഇതിൽ അഞ്ച് പ്രധാന തദ്ദേശീയ ആയുധങ്ങളും ഉൾപ്പെടുന്നുണ്ട്.

ഒന്ന് മദ്ധ്യദൂര ഉപരിതല-വ്യോമ മിസൈലുകൾ (BEL, ബാംഗ്ലൂർ), രണ്ട് ബ്രഹ്‌മോസ് ഉപരിതല-ഉപരിതല മിസൈലുകൾ (ബ്രഹ്‌മോസ് എയ്റോസ്പേസ്, ന്യൂ ഡൽഹി), മൂന്ന് തദ്ദേശീയമായ ടോർപ്പിഡോ ട്യൂബ് ലോഞ്ചറുകൾ (ലാർസൻ ആൻഡ് ടൂബ്രോ, മുംബൈ), നാല് അന്തർവാഹിനി വേധ തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ (ലാർസൻ ആൻഡ് ടൂബ്രോ, മുംബൈ), അഞ്ച് 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് (BHEL, ഹരിദ്വാർ).