Friday
19 December 2025
22.8 C
Kerala
HomeKeralaജിഷ കൊലക്കേസ്; പ്രതിയുടെ അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

ജിഷ കൊലക്കേസ്; പ്രതിയുടെ അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാര്‍ത്ഥിനിയായ പെരുമ്പാവൂര്‍ സ്വദേശി ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments