Friday
19 December 2025
19.8 C
Kerala
HomeKeralaബെല്‍ജിയം ടീമിലെ മലയാളി സാന്നിധ്യം; വിനയ് മേനോന് അഭിനന്ദനവുമായി മുഖ്യമന്ത്രി

ബെല്‍ജിയം ടീമിലെ മലയാളി സാന്നിധ്യം; വിനയ് മേനോന് അഭിനന്ദനവുമായി മുഖ്യമന്ത്രി

ഫുട്ബോൾ മലയാളിക്ക് ഒരു ലഹരിയാണ്. ലോകം ലോകകപ്പ് ആവേശനത്തിൽ അമരുമ്പോൾ ഖത്തറിൽ കളി നേരില്‍ കാണാൻ ആവേശത്തോടെ കാത്തിരുന്ന മലയാളികളുടെ കാര്യം എടുത്ത് പറയേണ്ടതില്ലലോ. എന്നാൽ ഒരു മലയാളിയുടെ ഖത്തർ സാന്നിധ്യം പ്രധാന്യമുള്ളതാണ്. അതേ ബെല്‍ജിയം ടീമിന്റെ പരിശീലക സംഘത്തിലെ മലയാളി സാന്നിധ്യത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇപ്പോൾ ഇതാ മുഖ്യമന്ത്രി പിണറായി വിജയനും ഈ മലയാളിയെ അഭിനന്ദിച്ച് രംഗത്തെത്തി.

ബെല്‍ജിയം ടീമിന്റെ വെല്‍നസ് കോച്ചാണ് മലയാളിയായ വിനയ് മേനോന്‍. ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബെല്‍ജിയം കാനഡയെ പരാജയപ്പെടുത്തിയിരുന്നു. ടീമിന്റെ വിജയത്തിന് പിന്നാലെ വിനയ് മേനോന് ആശംസ അറിയിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. വിനയ് മേനോനും ബെല്‍ജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമാകാൻ സാധിച്ച മലയാളിയായ വിനയ് മേനോന് ആശംസകൾ. ബെൽജിയം ടീമിൻ്റെ വെൽനസ് കോച്ചെന്ന ഉത്തരവാദിത്തമാണ് വിനയ് നിർവഹിക്കുന്നത്. അദ്ദേഹത്തിൻ്റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാം. വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

RELATED ARTICLES

Most Popular

Recent Comments