‘കുടുംബങ്ങളിൽ പുരുഷാധിപത്യം സാധാരണം’; എൻസിഇആർടി പാഠപുസ്തകത്തിനെതിരെ ചൈൽഡ് റൈറ്റ്‌സ് കമ്മീഷൻ

0
38

എൻസിഇആർടി ഒൻപതാം ക്ലാസ് പാഠപുസ്തകത്തിലെ വിവാദ അധ്യായം ചൂണ്ടിക്കാട്ടി ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ്. കുടുംബങ്ങളിൽ പുരുഷന്മാരുടെ അക്രമ സ്വഭാവത്തെ സാധാരണമായി കാണിക്കുകയും സ്ത്രീകളെ സ്റ്റീരിയോടൈപ്പിക് രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പാഠഭാഗം തിരുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

പാഠപുസ്തകത്തിൽ, വീടുകളിലെ അതിക്രമം കുട്ടികൾ സ്വാഭാവികമായി കരുതാൻ കാരണമാകുന്നുവെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ‘ദി ലിറ്റിൽ ഗേൾ’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുകയും ഭയത്തോടെ കഴിയേണ്ടി വരികയും ചെയ്യുന്ന കെസിയ എന്ന പെൺകുട്ടിയുടെ കഥയാണ് വിവരിക്കുന്നത്.

പാഠഭാഗം നീക്കം ചെയ്യുകയോ തിരുത്തുകയോ വേണമെന്ന കാട്ടി കമ്മീഷൻ അംഗം അനുരാഗ് കുന്ദു എൻസിഇആർടിക്ക് നിർദേശം നൽകി. എന്നാൽ എൻസിഇആർടി വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

കെസിയ തന്റെ പിതാവിൽ നിന്ന് നിരന്തരം മർദനത്തിന് ഇരയാകാറുണ്ട്. എന്നാൽ പിതാവ് തനിക്ക് വേണ്ടി കുറേ കഷ്‌പ്പെടുന്നുണ്ടെന്നും ആ ടെൻഷനിലാണ് ദേഷ്യപ്പെടുന്നതെന്നുമാണ് കെസിയ വിശ്വസിക്കുന്നത്.

അച്ഛൻ കെസിയയെ തല്ലുമ്പോഴോ നിലവിളിക്കുമ്പോഴോ എതിരെ നിൽക്കാൻ മുത്തശ്ശിയെയും കെസിയയെയുമാണ് സ്ത്രീ കഥാപാത്രങ്ങളായി പാഠഭാഗത്ത് കാണിക്കുന്നത്.