Wednesday
31 December 2025
27.8 C
Kerala
HomeWorldഅമേരിക്കയിലെ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബിൽ വെടിവെയ്പ്പ്

അമേരിക്കയിലെ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബിൽ വെടിവെയ്പ്പ്

അമേരിക്കയിലെ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബിൽ വെടിവെയ്പ്പ്. കൊളറാഡോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി മിറർ റിപ്പോർട്ട് ചെയ്യുന്നു. വെടിവയ്പ്പ് നടന്ന നിശാക്ലബ്ബായ ക്ലബ് ക്യൂവിന് പുറത്ത് പോലീസ് വാഹനങ്ങളും ആംബുലൻസുകളും നിരനിരയായി പോകുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

ട്രാൻസ്‌ഫോബിയയുടെ ഫലമായി കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി വർഷം തോറും നവംബർ 20 ന് ആചരിക്കുന്ന ട്രാൻസ്‌ജെൻഡർ ഡേ ഓഫ് റിമെംബറൻസ് ദിവസമാണ് ആക്രമണം നടന്നത്. സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് 10 പേരെങ്കിലും അക്രമി വെടിവെച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത യുഎസ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അക്രമിയുടെ പേര്, ആക്രമണത്തിന് പിന്നിലെ കാരണം, വെടിവയ്പ്പിൽ പരിക്കേറ്റവരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല.

RELATED ARTICLES

Most Popular

Recent Comments