പരാതി നൽകാനെത്തിയ യുവതിയെ പീഡിപ്പിച്ച എസ്ഐ അറസ്റ്റിൽ

0
60

രാജസ്ഥാനിൽ പരാതി നൽകാനെത്തിയ യുവതിയെ എസ്ഐ പീഡിപ്പിച്ചു. ആൽവാറിലാണ് സംഭവം. ആൽവാർ ഖേർലി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ഭരത് സിം​ഗാണ് യുവതിയെ പീഡിപ്പിച്ചത്. മാർച്ച് രണ്ടാം തീയതിയാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭരത് സിം​ഗിനെ അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെതിരേ പരാതി നല്‍കാനായി മാര്‍ച്ച് രണ്ടാം തീയതി യുവതി പൊലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് എസ്.ഐ.യെ നേരിട്ടുകണ്ട് പരാതി നല്‍കി. പ്രശ്‌നത്തില്‍ സഹായിക്കാമെന്നും ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് പൊലീസ് സ്‌റ്റേഷനിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് എസ്.ഐ. യുവതിയെ കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരിക്കൽ കൂടി പീഡന ശ്രമം നടന്നതോടെ യുവതി ആൽവാർ എസ്.പിക്ക് പരാതി നൽകുകയായിരുന്നു.