Wednesday
17 December 2025
26.8 C
Kerala
HomeKeralaമയക്കുമരുന്നിനെതിരേ ഫുട്‌ബോൾ ലഹരി: ലഹരി വിമുക്ത കേരള’ത്തിനായി

മയക്കുമരുന്നിനെതിരേ ഫുട്‌ബോൾ ലഹരി: ലഹരി വിമുക്ത കേരള’ത്തിനായി

നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്
ഫുട്‌ബോൾ ലഹരി നെഞ്ചിലേറ്റി ‘ലഹരിവിമുക്ത കേരള’ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും(19-11-2022) നാളെയും(20-11-2022) സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലെ നാൽപത്തിയാറ് ലക്ഷം അംഗങ്ങൾ ഗോൾ ചലഞ്ചിൽ പങ്കെടുക്കും.’മയക്കുമരുന്നിനെതിരേ ഫുട്‌ബോൾ ലഹരി’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്’നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയ ബാഡ്ജ് ധരിച്ചുകൊണ്ടായിരിക്കും ഗോൾ ചലഞ്ചിനായി കുടുംബശ്രീ വനിതകൾ അണിനിരക്കുക.

ഗോൾ ചലഞ്ചിൻറെ ഭാഗമായി ഗോൾ പോസ്റ്റിനു ചുറ്റും’നോ ടു ഡ്രഗ്‌സ്’ എന്ന പ്രചരണ ബോർഡുകൾ വയ്ക്കും. കൂടാതെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഫുട്‌ബോൾ ക്വിസ് മത്സരവും സംഘടിപ്പിക്കും. ഓരോ അയൽക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാമിഷൻ കോ-ഓർഡിനേറ്റർമാർക്കാണ് ഗോൾ ചലഞ്ചിൻറെ മേൽനോട്ട ചുമതല. സി.ഡി.എസ്തലത്തിൽ അതത് പ്രദേശത്തെ സ്‌കൂളുകൾ,ക്‌ളബുകൾ എന്നിവയുമായി ചേർന്നും ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്.

കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനുകളിലെ ജീവനക്കാർ,കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺമാർ, ട്രെയിനിങ്ങ് ടീം അംഗങ്ങൾ എന്നിവരും ഗോൾ ചലഞ്ചിൻറെ ഭാഗമാകും.

RELATED ARTICLES

Most Popular

Recent Comments