പോളണ്ടില്‍ മിസൈല്‍ ആക്രമണം നടത്തിയത് യുക്രൈനെന്ന് യുഎസ് ഉദ്യോഗസ്ഥര്‍

0
134

പോളണ്ടിൽ പതിച്ച മിസൈൽ യുക്രേനിയൻ സൈന്യം വിക്ഷേപിച്ചതായാണ്പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ.

റഷ്യൻ മിസൈലിനെതിരെ പ്രയോഗിച്ചതാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പോളണ്ടിൽ പതിച്ച മിസൈൽ, റഷ്യൻ മിസൈലിലേക്ക് യുക്രൈയിൻ സൈന്യം തൊടുത്തുവിട്ടതാണെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നതെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥർ എപിയോട് പറഞ്ഞു.