Saturday
20 December 2025
21.8 C
Kerala
HomeIndiaഇന്ത്യന്‍ നാവിക സേനക്ക് പുതിയ MK-III ഹെലികോപ്റ്റര്‍

ഇന്ത്യന്‍ നാവിക സേനക്ക് പുതിയ MK-III ഹെലികോപ്റ്റര്‍

ഇന്ത്യന്‍ നാവികസേനക്ക് 16 ാം അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ALH) MK-III കൈമാറി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍).ബെംഗളൂരുവിലെ നാവികസേനക്കാണ് ഹെലികോപ്റ്റര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് ALH MK- III. നിര4ക്ഷണ റാഡാര്‍,ഇലക്ട്രോ-ഒപ്റ്റിക് പോഡ്, മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ഹൈ-ഇന്റന്‍സിറ്റി സെര്‍ച്ച്ലൈറ്റ്, ഇന്‍ഫ്രാറെഡ് സപ്രസര്‍, ഹെവി മെഷീന്‍ ഗണ്‍, ഗ്ലാസ് കോക്പിറ്റ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

കമ്പനി ഇതുവരെ 330-ലധികം എഎല്‍എച്ചുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഹെലികോപ്റ്റര്‍ 3.74 ലക്ഷത്തിലധികം മണിക്കൂറുകള്‍ പറന്നാതായും രേഖപ്പെടുത്തിയിട്ടുണ്ട്.2017 മാര്‍ച്ചില്‍ നാവികസേന 15 ALH MK- III യുടെ വിതരണത്തിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇന്നലെ ഒമ്പത് ഹെലികോപ്റ്ററുകള്‍ക്കായുള്ള കരാറും സേന ഒപ്പുവച്ചു.

‘HAL-മായി ബന്ധപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, കൂടാതെ ഒമ്പത് ഹെലികോപ്റ്ററുകള്‍ക്കായി ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് (LoI) നല്‍കുന്നതില്‍ സന്തോഷമുണ്ട്. കോവിഡ് -19 ഉണ്ടായിരുന്നിട്ടും, തടസ്സങ്ങളില്ലാത്ത HAL എല്ലാ ഹെലികോപ്റ്ററുകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിച്ചു, ഇത് ഇന്ത്യയുടെ സമുദ്ര സുരക്ഷയിലുളള കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളെ അനുവദിച്ചു. ‘ കോസ്റ്റ് ഗാര്‍ഡ് ഡിജി വി എസ് പതാനിയ പറഞ്ഞു

‘ഇത് ഞങ്ങളുടെ എല്ലാ ഭാവി കരാറുകള്‍ക്കും ഒരു മാനദണ്ഡമായി പ്രവര്‍ത്തിക്കും. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും,’ എച്ച്എഎല്‍ ചെയര്‍മാന്‍ സിബി അനന്തകൃഷ്ണന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments