Saturday
20 December 2025
18.8 C
Kerala
HomeKeralaകോഴിക്കോട് കൂട്ടബലാത്സംഗക്കേസ്; ബേപ്പൂർ കോസ്റ്റല്‍ സി.ഐയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കോഴിക്കോട് കൂട്ടബലാത്സംഗക്കേസ്; ബേപ്പൂർ കോസ്റ്റല്‍ സി.ഐയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇന്‍സ്പെക്ടറുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്ത ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ.പി ആർ സുനുവിന്‍റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്.

ചോദ്യം ചെയ്യലില്‍ പി.ആര്‍ സുനു ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തി പരാമവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ഇന്നലെയാണ് കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി ആര്‍. സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്.മറ്റ് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മി, ഭര്‍ത്താവിന്‍റെ സുഹൃത്ത് ശശി, ക്ഷേത്രം ജീവനക്കാരനായ അഭിലാഷ് , മറ്റൊരു പ്രതിയായ രാജീവ് എന്നിവരാണ് കസ്റ്റഡിയിലുളളത്.

RELATED ARTICLES

Most Popular

Recent Comments