Monday
22 December 2025
31.8 C
Kerala
HomeKeralaപോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കതിരെ പോക്‌സോ വകുപ്പ് ചുമത്തി

പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കതിരെ പോക്‌സോ വകുപ്പ് ചുമത്തി

പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്‌ഐ തെളിവെടുപ്പിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. എഎസ്‌ഐ ബാബു ടി.ജിയെ സസ്‌പെൻഡ് ചെയ്തു. വയനാട് എസ്പിയുടെ റിപ്പോർട്ട് പ്രകാരം ഡിഐജി രാഹുൽ ആർ നായരുടേതാണ് ഉത്തരവ്. പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടിക്കാണ് വനിതാ പൊലീസുകാർ ഉണ്ടായിട്ടും ദുരനുഭവം നേരിട്ടത്.

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെൺകുട്ടിയെ ഫോട്ടോ ഷൂട്ടിന് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്ഐ ബാബു ടി.ജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തിൽ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.

RELATED ARTICLES

Most Popular

Recent Comments