സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; റേഡിയോഗ്രാഫർ അറസ്റ്റിൽ

0
74

സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോ ഗ്രാഫർ അറസ്റ്റിൽ. പത്തനംതിട്ട അടൂരിലാണ് സംഭവം. യുവതി വസ്ത്രം മാറുമ്പോൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ജീവനക്കാരനായ അംജിത് ആണ് ദൃശ്യങ്ങൾ പകർത്തിയത്.

ദേവി സ്‌കാൻസ് എന്ന സ്ഥാപനത്തിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട യുവതി മൊബൈൽ പിടിച്ചു വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

അടൂർ ഹോസ്പിറ്റൽ ജംഗ്ഷനിലെ ദേവി സ്‌കാന്നിംഗ് സെന്ററിൽ റേഡിയോഗ്രാഫറാണ് അംജിത്. കടക്കൽ സ്വദേശിയാണ് യുവാവ്. യുവതിയുടെ പരാതിയിൽ ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.