Saturday
20 December 2025
21.8 C
Kerala
HomeWorldട്വിറ്ററിന് പുറകെ ഫേസ്ബുകിലും കൂട്ടപ്പിരിച്ചുവിടൽ

ട്വിറ്ററിന് പുറകെ ഫേസ്ബുകിലും കൂട്ടപ്പിരിച്ചുവിടൽ

ട്വിറ്ററിന് പുറകെ ഫേസ്ബുകിലും കൂട്ടപ്പിരിച്ചുവിടൽ. മാതൃ കമ്പനിയായ മെറ്റയിൽ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനാണ് തീരുമാനം. 11,000 ലേറെ പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പുതിയ നിയമനങ്ങൾ മെറ്റാ ഇതിന് മുൻപ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.

സക്കർബർഗ് ട്വിറ്ററിലൂടെ കുറിച്ചത് ഇങ്ങനെയാണ്

“മെറ്റയുടെ ചരിത്രത്തിൽ ഞങ്ങൾ വരുത്തിയ ഏറ്റവും പ്രയാസകരമായ മാറ്റങ്ങളിൽ ചിലത് ഇന്ന് ഞാൻ പങ്കിടുന്നു. ഞങ്ങളുടെ ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാനും ഞങ്ങളുടെ കഴിവുള്ള 11,000-ത്തിലധികം ജീവനക്കാരെ പോകാൻ അനുവദിക്കാനും ഞാൻ തീരുമാനിച്ചു”

സമീപകാലത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന. ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments