Friday
19 December 2025
21.8 C
Kerala
HomeWorldചാൾസ് രാജാവിനും കാമിലയ്ക്കും നേരെ മുട്ടയേറ്

ചാൾസ് രാജാവിനും കാമിലയ്ക്കും നേരെ മുട്ടയേറ്

യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗര ഭരണാധികാരികൾ രാജാവിന് ഔദ്യോഗിക വരവേൽപു നൽകുമ്പോഴായിരുന്നു ജനക്കൂട്ടത്തിൽനിന്ന് ഒരാൾ 3 മുട്ടകൾ എറിഞ്ഞത്. ഒന്നും ദേഹത്തു കൊണ്ടില്ല.

അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. രാജാവിനെയും പത്നിയെയും ഉടൻ അവിടെ നിന്നു മാറ്റി.

RELATED ARTICLES

Most Popular

Recent Comments