Saturday
20 December 2025
21.8 C
Kerala
HomeWorldനേപ്പാളിൽ ഭൂചലനം; മൂന്ന് മരണം

നേപ്പാളിൽ ഭൂചലനം; മൂന്ന് മരണം

നേപ്പാളിൽ ശക്തമായ ഭൂചലനം.ബുധനാഴ്ച പുലർച്ചെ 1.57ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ മൂന്ന് പേർ മരിച്ചു. വീട് തകർന്നാണ് മരണം.

കഴിഞ്ഞ അഞ്ച് മണിക്കൂറിനിടെ നേപ്പാളിലുണ്ടായ മൂന്നാമത്തെ ഭൂചലനമാണിത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിലെ കണക്കുകൾ പ്രകാരം, നേപ്പാളിൽ ചൊവ്വാഴ്ച രാത്രി 8.52 ന് 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രേഖപ്പെടുത്തി, തുടർന്ന് 9.41 ന് 3.5 തീവ്രത രേഖപ്പെടുത്തി രണ്ടാമത്തെ ചലനം.

റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ബുധനാഴ്ച പുലർച്ചെ 1.57 ന് രാജ്യത്ത് അനുഭവപ്പെട്ടു, ഇതിന്റെ തുടർ ചലനങ്ങൾ ഡൽഹിയിലും, നോയിഡ,യുപി എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. കാര്യമായ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അഞ്ച് ഭൂകമ്പ മേഖലകളിൽ, ഡൽഹി ഏറ്റവും ഉയർന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാൽ ഡൽഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂർവമാണ്. മധ്യേഷ്യയിലോ ഹിമാലയൻ പർവതങ്ങളിലോ ഉള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചലനങ്ങൾ ഡൽഹിയിലും അനുഭവപ്പെടും.

RELATED ARTICLES

Most Popular

Recent Comments