Wednesday
31 December 2025
25.8 C
Kerala
HomeKeralaകാമുകനെ കാണാൻ പോയി മടങ്ങിവന്ന അഭിതയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ

കാമുകനെ കാണാൻ പോയി മടങ്ങിവന്ന അഭിതയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ

തമിഴ്നാട് നിദ്രവിള സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി അഭിതയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ. കാമുകനെ കാണാൻ പോയി മടങ്ങിവന്ന അഭിതയ്ക്ക് വയറു വേദന അനുഭവപ്പെടുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു അദിത.

കന്യാകുമാരി ജില്ലയിലെ നിദ്രവിളക്ക് സമീപം വാവറയിൽ ചിന്നപ്പറുടെയും തങ്കഭായിയുടെയും മകൾ 19 വയസുള്ള അഭിതയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ നിദ്രവിള പൊലീസിൽ പരാതി നൽകിയത്. തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നും മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറിയെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 7 ന് യുവാവ് അഭിതയെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ കണ്ടിരുന്നു. അതിനു ഏതാനും ദിവസങ്ങൾക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒന്നിന് അഭിതയെ മർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെത്തുടർന്ന് തുടർന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന അഭിത ഇക്കഴിഞ്ഞ അഞ്ചിന് രാത്രി മരണപ്പെട്ടു. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം പേസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

RELATED ARTICLES

Most Popular

Recent Comments