കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്

0
100

കേരളത്തെ നടുക്കിയ 2018ലെ വെള്ളപ്പൊക്കവും പ്രളയവും വെള്ളിത്തിരയിലേയ്ക്ക്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘2018’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂഡ് ആന്തണി തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ ഗൗതമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം 777 ചാര്‍ളിയിലൂടെ പ്രശസ്തനായ നോബിന്‍ പോളാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ -മോഹൻദാസ്. സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സ് -വിഷ്ണു ഗോവിന്ദ്. കോസ്റ്റിയൂം ഡിസൈൻ -സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ.ജി.കെ. പ്രൊഡക്ഷൻ കൺട്രോളർ -ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടർ -സൈലക്‌സ് എബ്രഹാം. സ്റ്റിൽസ് -സിനത് സേവ്യർ. വി.എഫ്.എക്‌സ് -മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്. ടൈറ്റിൽ ഡിസൈൻ -ആന്റണി സ്റ്റീഫൻ. ഡിസൈൻസ് -ഏസ്‌തെറ്റിക്ക് കുഞ്ഞമ്മ.