Friday
2 January 2026
23.1 C
Kerala
HomeWorldഇറാനില്‍ തലപ്പാവ് തെറിപ്പിച്ച് പെണ്‍കുട്ടികളുടെ പ്രതിഷേധം

ഇറാനില്‍ തലപ്പാവ് തെറിപ്പിച്ച് പെണ്‍കുട്ടികളുടെ പ്രതിഷേധം

22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാനില്‍ തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കിടെ ഇതുവരെ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. ഇറാന്‍ സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഒരു വശത്ത് ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

അതിനിടെ, പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചന നല്‍കുന്ന രണ്ട് വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇറാന്റെ തെരുവുകളിലൂടെ നടക്കുന്ന ഇസ്ലാംമത പുരോഹിതന്മാരുടെ തലപ്പാവ് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മതചിഹ്നമായി തലപ്പാവ് ധരിച്ച ഒരു ഇസ്ലാംമത പുരോഹിതന്‍ റോഡിലൂടെ നടന്നു പോകുന്നതു മുതലാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. പിന്നാലെ ഓടി എത്തുന്ന ഒരു യുവതി കൈകളുപയോഗിച്ച് പുരോഹിതന്റെ തലപ്പാട് തട്ടിത്തെറിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് പുരോഹിതന് മനസ്സിലാകുന്നതിനു മുന്നേ തന്നെ യുവതി ഓടി മറയുന്നു. നിലത്തുവീണ തലപ്പാവ് പുരോഹിതന്‍ തിരികെ എടുത്തണിയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments