Wednesday
17 December 2025
30.8 C
Kerala
HomeIndia2024 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ യൂണിറ്റ് സ്ഥാപിക്കും: അമിത് ഷാ

2024 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ യൂണിറ്റ് സ്ഥാപിക്കും: അമിത് ഷാ

2024 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ യൂണിറ്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടന്ന ദ്വിദിന ചിന്തൻ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഐയ്ക്ക് വിശാലമായ അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

സിആർപിസിയിലും ഐപിസിയിലും മാറ്റം വരുത്തുമെന്നും അമിത് ഷാ പറഞ്ഞു. ഇതിന്റെ കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. സിആർപിസി, ഐപിസി എന്നിവ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. അവ പരിശോധിച്ച് വരികയാണെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ആഭ്യന്തരമന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതിർത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയെ നേരിടാനുള്ള ശ്രമങ്ങളെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം തീവ്രവാദ കേസുകൾ 34 ശതമാനത്തോളം കുറഞ്ഞതായും അമിത് ഷാ പറഞ്ഞു. സൈനികരുടെ മരണത്തിൽ 64 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 80 ശതമാനവും കുറവുണ്ടായി.

സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, അതിർത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി ആസൂത്രണം ചെയ്യാൻ ഈ ചിന്തൻ ശിവിർ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments