Saturday
20 December 2025
31.8 C
Kerala
HomeIndia15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

മുംബൈയിൽ 15 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 28 കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. ദക്ഷിണ മുംബൈയിലെ ഫോർട്ട് ഏരിയയിലാണ് സംഭവം. എംആർഎ മാർഗ് പോലീസിന്റേതാണ് നടപടി. 28 കാരനായ അഭിമന്യുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ മറ്റൊരു ഡ്രൈവർ ഉത്തർപ്രദേശിലേക്ക് കടന്നതായാണ് സൂചന. ഇയാളെ പിടികൂടാൻ പോലീസ് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതി അഭിമന്യു ഹൻസ്രാജ് സ്വരോജിനെ നവംബർ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇരയായ വിദ്യാർത്ഥിനി മാതുംഗയിലെ ശ്രദ്ധാനന്ദ് മഹിലാശ്രമത്തിലാണ് താമസിക്കുന്നത്. ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിഎസ്എംടി സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ യുവാക്കൾ പ്രലോഭിപ്പിച്ച് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയോട് സംസാരിക്കുകയും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ സമീപത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments