വിലകൂടിയ ദീപാവലി സമ്മാനങ്ങള്‍ നല്‍കി കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗ് വിവാദത്തില്‍

0
62

തന്റെ നിയോജക മണ്ഡലത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് വിലകൂടിയ ദീപാവലി സമ്മാനങ്ങള്‍ നല്‍കി കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗ് വിവാദത്തില്‍.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് അയച്ച സമ്മാനപ്പെട്ടിയില്‍ ഒരു ലക്ഷം രൂപയും 144 ഗ്രാം സ്വര്‍ണവും ഒരു കിലോ വെള്ളിയും പട്ടുസാരിയും മുണ്ടും ഡ്രൈ ഫ്രൂട്ട് ബോക്‌സും ഉണ്ടായിരുന്നു. അതേസമയം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് പണവും സ്വര്‍ണവും ഒഴികെയുള്ള സാധനങ്ങളാണ് ലഭിച്ചത്