Monday
12 January 2026
20.8 C
Kerala
HomeIndiaബിരിയാണി ലൈംഗിക ഉത്തേജനം കുറയ്ക്കുന്നു!; ബംഗാളിൽ ഹോട്ടൽ അടപ്പിച്ച് ടിഎംസി നേതാവ്

ബിരിയാണി ലൈംഗിക ഉത്തേജനം കുറയ്ക്കുന്നു!; ബംഗാളിൽ ഹോട്ടൽ അടപ്പിച്ച് ടിഎംസി നേതാവ്

ബിരിയാണിയുടെ ഉപയോഗം മൂലം പുരുഷന്മാരിൽ ലൈംഗികാസക്തി കുറയുന്നു പരാതിയെ തുടർന്ന് ബംഗാളിൽ ഹോട്ടൽ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. കൂച്ച്ബെഹാർ മുൻസിപ്പാലിറ്റി ചെയർമാൻ രവിന്ദ്രനാഥ് ഘോഷാണ് ബിരിയാണി കടകൾക്കെതിരെ നടപടിയെടുത്തത്. ബിരിയാണിക്ക് ഉപയോഗിക്കുന്ന മസാലയാണ് പുരുഷന്മാരിലെ ലൈംഗികാസക്തി കുറയ്ക്കുന്നതെന്ന് ടിഎംസി നേതാവ് ആരോപിക്കുന്നു.

ബിരിയാണിക്കായി ഉപയോഗിക്കുന്ന മസാലയും മറ്റ് കൂട്ടുകളും പുരുഷന്മാരുടെ ലൈംഗികാസക്തി ഇല്ലാതാക്കുന്നുയെന്ന പരാതിയെ തുടർന്നാണ് ഹോട്ടലുകൾ അടപ്പിച്ചതെന്ന് മമത ബാനർജി സർക്കാരിലെ മുൻ മന്ത്രിയും കൂടിയായ ടിഎംസി നേതാവ് പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് യാതൊരു ശാസ്ത്രീയ വിശദീകരണവും ടിഎംസി നേതാവ് വ്യക്തമാക്കിയില്ല. ഹോട്ടലിനെതിരെ പരാതി പരിഗണിക്കവെ സ്ഥാപന ഉടമയുടെ പക്കൽ ലൈസെൻസില്ലയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കൂടാതെ ബിഹാർ ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഹോട്ടൽ നടത്തുന്നത്. ഇവർക്ക് ഹോട്ടലുകൾ നടത്താനുള്ള ലൈസെൻസില്ലയെന്നും അനധികൃതമായി കട നടത്തുന്നതിനാലാണ് അടപ്പിച്ചതെന്നും ടിഎംസി നേതാവ് കൂട്ടിച്ചേർത്തു. അതേസമയം ഇതെ ഇടത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കെതിരെ മുൻസിപ്പാലിറ്റിയുടെ നടപടിയുണ്ടായില്ലയെന്നാണ് പ്രദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments