യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാൻ മാർഗ നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

0
68

യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാൻ മാർഗ നിർദേശങ്ങളുമായി ഇന്ത്യൻ എംബസി. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം.

പാസ്പോർട്ട്, റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ കൈയിൽ കരുതണം. ആവശ്യമായ ഇടങ്ങളിൽ ട്രാൻസിറ്റ് വിസ എടുക്കണമെന്നും നിർദേശമുണ്ട്.

ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം എംബസി നൽകിയിരുന്നു. റഷ്യ-യുക്രൈൻ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം ഇന്ത്യൻ എംബസി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അതുപോലെ ആരും യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിര്‍ദേശമുണ്ട്. യുക്രൈനിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഠനം പൂർത്തീകരിക്കാനായി തിരിച്ചു പോയത്.