അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

0
75

വെള്ളിയാഴ്ച രാവിലെ 09:45ഓടെ ഒഡീഷ തീരത്ത് വച്ച് ആണവായുധ വാഹകശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ അഗ്‌നി പ്രൈം ന്യൂ ജനറേഷന്‍ ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണ പറക്കലിനിടെ, മിസൈല്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കുകയും എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

അഗ്‌നി പ്രൈം മിസൈലിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇന്നത്തേത്. ഇതോടെ മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും ഒന്നുകൂടി ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ആണവായുധം വഹിക്കാന്‍ ശേഷിയുളള അഗ്‌നി പ്രൈം കംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. 1000-2000 കിലോമീറ്റര്‍ പരിധിയുളള മിസൈലാണ് അഗ്‌നി പ്രൈം. ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഐലന്‍ഡിലെ ടെസ്റ്റിങ് ഫെസിലിറ്റിയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.