കേദാര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; ആറ് മരണം

0
43

ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ടുപൈലറ്റുമാര്‍ ഉള്‍പ്പടെ ആറുപേര്‍ മരിച്ചു.സ്വകാര്യകമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഗുപ്തകാശിയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരുഡ് ഛഠിയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.