Monday
22 December 2025
31.8 C
Kerala
HomeEntertainmentമോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നു

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നു

അഭിനയിച്ചത് വളരെക്കുറിച്ച് സിനിമകളിലും സീരിയലുകളിലുമാണെങ്കിലും മലയാള സിനിമാ ലോകത്ത് തന്റേതായ സവിശേഷ ഇടം കണ്ടെത്തിയ നടിയാണ് മോളി കണ്ണമാലി. കണ്ണമാലിയുടെ തനത് ഭാഷയും വ്യത്യസ്ത അഭിനയരീതിയും കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ടുമാറോ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലാണ് മോളി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാൻ പോകുന്നത്.

ഏഴ് കഥകൾ ഉൾപ്പെടുത്തിയ ആന്താളജി ചിത്രത്തിൽ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. അവർക്കൊപ്പമാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രത്തിലേക്ക് മോളിയുടെ അരങ്ങേറ്റം. ഓസ്‌ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി കൂടിയായ ജോയ് കെ മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

കോളനി എന്ന സിനിമയിലാണ് ഇപ്പോൾ മോളി കണ്ണമാലി അഭിനയിച്ചുവരുന്നത്. ഈ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് നിൽക്കുന്ന വേളയിലാണ് ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള അവസരം താരത്തെ തേടിയെത്തുന്നത്.

RELATED ARTICLES

Most Popular

Recent Comments