യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

0
108

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലം ഇരവിപുരം ഇടക്കുന്നം നിലമേൽ തൊടിയിൽ രാഹുൽ (28), ഇരവിപുരം ഇടക്കുന്നം സ്‌നേഹതീരം സുനാമി ഫ്‌ളാ​റ്റിൽ രാജീവ് (29) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാത്രി 9 മണിയോടെ വള്ളക്കടവ് സുനാമി ഫ്‌ളാ​റ്റിലെ താമസക്കാരനായ ജോൺസൻ (30) വീട്ടിലേക്ക് പോകുന്ന വഴിക്ക് പ്രതികൾ ഇദ്ദേഹത്തെ അകാരണമായി ചീത്ത വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്തിലാണ് പ്രതികൾ തടിക്കഷ്ണം കൊണ്ട് ഇയാളെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേ​റ്റ ജോൺസൻ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്​റ്റർ ചെയ്യ്ത ഇരവിപുരം പൊലീസ് ഉടനടി പ്രതികളെ അറസ്​റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.