സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍

0
97

സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

മഹാരാഷ്ട്ര ,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേരള യുക്തിവാദി സംഘത്തിന്റെ ഹര്‍ജി. ഇലന്തൂര്‍ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി.

അനാചാരങ്ങള്‍ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം. ഇലന്തൂര്‍ ഇരട്ടനരബലിക്ക് സമാനമായ കൊലപാതകങ്ങള്‍ കേരളത്തില്‍ ഇതിനു മുമ്പും നടന്നിരുന്നു. ഇത്തരം അനാചാരങ്ങള്‍ തടയാന്‍ അടിയന്തരമായ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.