Thursday
18 December 2025
21.8 C
Kerala
HomeWorldഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി യുഎഇ

ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി യുഎഇ

അബുദാബി : വൺ ബില്യൺ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി യുഎഇ. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻ‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാരക്കുറവുള്ളവരുമായ നിർധനർക്കു ഭക്ഷണം എത്തിക്കുന്നതിനായി കഴിഞ്ഞ റമദാൻ ദിനത്തിൽ യുഎഇ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. ഇന്ത്യയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്.

ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. പാക്കിസ്ഥാനിൽ 10 ലക്ഷം ഭക്ഷണ പൊതികൾ നൽകി. കൂടാതെ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു. 7 ഏഷ്യൻ രാജ്യങ്ങളിലായി 25 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

വിദേശ രാജ്യങ്ങളിലെ വിതരണത്തിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവാണ് മേൽനോട്ടം വഹിക്കുന്നത്. 60 കോടി ഭക്ഷണപ്പൊതികൾ അഭ്യുദയകാംക്ഷികളുടെ സംഭാവനയിൽ നിന്നും 40 കോടി ഭക്ഷണപ്പൊതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വന്തം നിലയ്ക്കും നൽകുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments