ചരിത്രം തിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്‌; പ്ലസ്‌ വണിന്‌ എല്ലാ കുട്ടികൾക്കും പ്രവേശനം, 47,688 സീറ്റ്‌ മിച്ചം

0
95

സംസ്ഥാനത്ത്‌ മുഴുവൻ കുട്ടികൾക്കും ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനം സാധ്യമാക്കി ചരിത്രമെഴുതി പൊതുവിദ്യാഭ്യാസ വകുപ്പ്‌. ഇത്തവണ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ അപേക്ഷിച്ച 4,15,023 പേർക്കും പ്രവേശനം നേടാനായി. ഹയർ സെക്കൻഡറിയിൽ 3,85,909 പേരും വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 29,114 പേരും പ്രവേശനംനേടി. കൂടുതൽപേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്‌. 62,729.

പ്രവേശന നടപടി പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറിയിൽ 18, 811 മെറിറ്റ്‌ സീറ്റുൾപ്പെടെ 43,772 സീറ്റ്‌ ഒഴിഞ്ഞുകിടക്കുകയാണ്‌.  വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3916 സീറ്റാണ്‌ ഒഴിഞ്ഞുകിടക്കുന്നത്‌. 24, 961 സീറ്റ്‌ അൺഎയ്‌ഡഡ്‌ മേഖലയിലാണ്‌. പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ സർക്കാരിനെതിരെ കോൺഗ്രസും ലീഗും ചില മാധ്യമങ്ങളും  ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇതോടെ പൊളിഞ്ഞു.  മൂന്ന് പ്രധാന അലോട്ട്‌മെന്റിനും രണ്ട്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിനുംശേഷം പ്രത്യേക അലോട്ട്‌മെന്റും നടത്തി.  പരാതിയില്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെയും അധ്യാപകരെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.