ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു

0
64

ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. സ്കോട്ടിഷ് നടനായ റോബിക്ക് 72 വയസായിരുന്നു പ്രായം.ഹാരി പോര്‍ട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ റോബി സിനിമാ പ്രേമികള്‍ക്ക് ചിരപരിചിതനാണ്. സ്കോട്ട്ലാന്‍ഡിലെ ഫോര്‍ത്ത് വാലി റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്നാണ് അദ്ദേഹത്തിന്‍റെ ഏജന്‍റ് വിശദമാക്കുന്നത്. എന്നാല്‍ മരണ കാരണം എന്താണെന്ന് ഏജന്‍റ് ബെലിന്ത റൈറ്റ് വ്യക്തമാക്കിയില്ല.