സംസ്ഥാനത്തെ ജെനറൽ സ്‌കൂളുകളുടെ പേരിൽ നിന്ന് ആൺ പെൺ വ്യത്യാസം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്

0
107

സംസ്ഥാനത്തെ ജെനറൽ സ്‌കൂളുകളുടെ പേരിൽ നിന്ന് ആൺ പെൺ വ്യത്യാസം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളുടെ പേരിൽ ഇനി ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ പാടില്ല. ഇതുസംബന്ധിച്ച നിർദ്ദേശം സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി.

ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജെൻഡർ വ്യത്യാസമില്ലാതെ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഒട്ടേറെ സ്‌കൂളുകളുടെ പേരിൽ ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ പേരുകളുണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികൾക്ക് വിഷമമുണ്ടാക്കുന്നുവെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.

സ്‌കൂൾ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ പേര് പരിഷ്‌കരിക്കണം. എല്ലാ ഔദ്യോഗിക രേഖകളിലും ബോർഡിലും ഇതനുസരിച്ച് തിരുത്തൽ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.