ഷാർജയിൽ ഇനി ഭൂവുടമയും വാടകക്കാരുമായുള്ള കരാറുകൾ ഓൺലൈനായും നിർവഹിക്കാം. ഷാർജയിൽ ആരംഭിച്ച പുതിയ സേവനം വാടകക്കാർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കും.ഷാർജ ഡിജിറ്റൽ ഓഫീസ് (SDO) പ്രഖ്യാപിച്ച ഈ സേവനം ഉപയോക്താക്കൾക്ക് അവരുടെ വാടക കരാർ ഡിജിറ്റലായി ഒപ്പിടാനും സാക്ഷ്യപ്പെടുത്താനും കൂടാതെ വൈദ്യുതി , വെള്ളം , ഗ്യാസ് എന്നിവയുടെ ബില്ലുകളും ഈ എകീകൃത ഡിജിറ്റൽ സംവിധാനം വഴി നിർവഹിക്കാനും സാധിക്കും . ഡിജിറ്റൽ ഷാർജ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.കൂടാതെ ഉടൻ വരുന്നു ആപ്പിൽ എല്ലാവിധ വാടക കോൺട്രാക്റ്റുകളും ഉൾകൊള്ളുന്നുണ്ട് . യു എ ഇ പാസുമായി സംയോജിപ്പിച്ചാണ് ഉപയോക്തൃ പ്രാമാണീകരണം ചെയ്തിരിക്കുന്നത്. അതേസമയം ഭൂവുടമകൾക്ക് അവരുടെ വസ്തു വീണ്ടും പാട്ടത്തിന് നൽകാനും ഉടമസ്ഥതയുടെ മൂല്യനിർണ്ണയത്തിനായി റിയൽ എസ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായുള്ള പ്രവർത്തനത്തിന് ഈ വിശദാംശങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സാധിക്കുന്നു.
ഡിജിറ്റൽ സംവിധാനം ഉപയോഗിക്കേണ്ടത് എങ്ങനെ
>> ഭൂവുടമയ്‌ക്കോ സാധുവായ പവർ ഓഫ് അറ്റോർണി ഉള്ള ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിനോ വാടകയ്‌ക്കെടുക്കുന്നതിനുള്ള വസ്തു തിരഞ്ഞെടുക്കാം
>> വാടകക്കാരന്റെ അവലോകനത്തിനും ഡിജിറ്റൽ ഒപ്പിനുമായി ഭൂവുടമ കരാറിന്റെ അടിസ്ഥാന വിശദാംശങ്ങൾ പ്ലാറ്റ്‌ഫോമിലൂടെ സമർപ്പിക്കുന്നു
>> വടക്കക്കാരൻ ഡിജിറ്റലായി ഒപ്പിട്ട കരാർ പിന്നീട് sewa യിലേക്കും , ഷാർജ സിറ്റി മുനിസിപ്പാലിറ്റി സംവിധാനങ്ങൾ ഉപയോഗിച്ച് ഇടപാട് സ്ഥിരീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കും സമർപ്പിക്കുന്നു
>> എമിറേറ്റിന്റെ ഏകീകൃത പേയ്‌മെന്റ് ഗേറ്റ്‌വേയായ തഹ്‌സീലുമായി സംയോജിപ്പിച്ച് വാടകക്കാരൻ SEWA നിക്ഷേപ തുകയും അനുബന്ധ ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഫീസും അടയ്ക്കുന്നു.
>> പേയ്‌മെന്റ് പൂർത്തിയായാലുടൻ വാടകക്കാരന് ഡിജിറ്റൽ സീൽ ചെയ്ത കരാർ ലഭിക്കും,