Wednesday
17 December 2025
30.8 C
Kerala
HomeEntertainmentറെക്കോർഡ് മറികടന്ന് ഈശോ; സോണി ലൈവിൽ ട്രെൻഡിങ്‌ നമ്പർ വൺ

റെക്കോർഡ് മറികടന്ന് ഈശോ; സോണി ലൈവിൽ ട്രെൻഡിങ്‌ നമ്പർ വൺ

നാദിർഷ – ജയസൂര്യ ചിത്രം ‘ഈശോ’ ഒക്‌ടോബർ അഞ്ചിന് സോണി ലൈവിലൂടെ സ്‌ട്രീമിങ്‌ ആരംഭിച്ച് അഞ്ചു ദിവസങ്ങൾപിന്നിടുമ്പോൾപുതിയ റെക്കോർഡുകൾസ്വന്തമാക്കിയിരിക്കുകയാണ്. സോണി ലൈവിൽപ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾട്രെൻഡിംങ്ങിൽഒന്നാം സ്ഥാനത്ത്‌ ആണ്. കൂടാതെ സമീപകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സോണി ലൈവിൽ കണ്ട ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.

പതിനഞ്ചു ലക്ഷത്തിൽ അധികം കാഴ്ച്ചക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിത്രം കണ്ടത്. കൂടാതെ പതിനായിരത്തിൽ അധികം പുതിയ സബ്‌സ്‌ക്രിബ്‌ഷൻ ആണ് ഈ ചിത്രത്തിലൂടെ സോണി ലൈവിന് ലഭിച്ചത്. സംവിധായകൻ നാദിർഷ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഒരു ദിവസം രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ 80 ശതമാനവും പറയുന്നത്. ജയസൂര്യയ്ക്കൊപ്പം ഗംഭീര പ്രകടനുമായി ജാഫർ ഇടുക്കിയും ഏറെ കൈയ്യടി നേടുന്നുണ്ട്.

സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ജോണി ആന്റണി, യദു കൃഷ്ണൻ, അക്ഷര കിഷോർ, കോട്ടയം നസീർ, രജിത് കുമാർ, അരുൺ നാരായണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എന്‍.എം. ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്. ഛായാഗ്രഹണം – റോബി വര്‍ഗീസ് രാജ്, സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം – രാഹുൽ രാജ്, ഡിജിറ്റൽ – മാർക്കറ്റിംഗ് റോജിൻ കെ റോയ്.

RELATED ARTICLES

Most Popular

Recent Comments